• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലിനീകരണത്തെ തുടർന്ന് മരിച്ചത് ഒമ്പത് ദശലക്ഷം ആളുകൾ ; പട്ടികയിൽ ഇന്ത്യയും ചൈനയും മുന്നിൽ

by Web Desk 06 - News Kerala 24
May 20, 2022 : 2:22 pm
0
A A
0
ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി

ഒരു വർഷത്തിൽ ഒമ്പത് ദശലക്ഷം ആളുകൾ മലിനീകരണത്തെ തുടർന്നുള്ള കാരണങ്ങളാൽ മരണപ്പെടുന്നുവെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. 2000 മുതലുള്ള കണക്കുകൾ നോക്കിയാൽ കാറുകൾ, ട്രക്കുകൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള മലിനവായു നിരന്തരം ശ്വസിച്ച് മരണപ്പെടുന്നവരിൽ 55 ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളത്. ‘ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത്’ (The Lancet Planetary Health) ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പഠനമനുസരിച്ച്, മലിനീകരണം മൂലം മരണപ്പെട്ട ആളുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചൈനയുമാണ് മുന്നിൽ. ഇന്ത്യയിൽ ഏകദേശം 2.4 ദശലക്ഷം ആളുകളും ചൈനയിൽ ഏകദേശം 2.2 ദശലക്ഷം ആളുകളും മലിനീകരണം മൂലം പ്രതിവർഷം മരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ഇവ രണ്ടും. ഏറ്റവും കൂടുതൽ മലിനീകരണത്തെ തുടർന്നുള്ള മരണങ്ങളുണ്ടായ ആദ്യത്തെ 10 രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. 2019 -ൽ 142,883 മരണങ്ങളാണ് രാജ്യം കണ്ടത്. പട്ടികയിലെ പൂർണ്ണമായും വ്യാവസായികവൽക്കരിക്കപ്പെട്ട ഏക രാജ്യവും യുഎസാണ്.

ഓരോ രാജ്യത്തെയും ജനസംഖ്യാ നിരക്കിന്റെ അടിസ്ഥാനത്തിൽ മരണങ്ങൾ കണക്കാക്കുമ്പോൾ, 100,000 ആളുകൾക്ക് 43.6 മലിനീകരണത്തെ തുടർന്നുള്ള മരണങ്ങൾ എന്ന നിലയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് 31-ാം സ്ഥാനത്താണ്. 100,000 ആളുകൾക്ക് 117 മലിനീകരണ മരണങ്ങൾ എന്ന നിലയിൽ ഛാഡും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കുമാണ് മുന്നിൽ. ഏറ്റവും കുറഞ്ഞ മലിനീകരണത്തെ തുടർന്നുള്ള മരണങ്ങളുള്ളത് ബ്രൂണെ, ഖത്തർ, ഐസ്‌ലാൻഡ് എന്നിവിടങ്ങളിലാണ്. അവിടങ്ങളിലെ നിരക്ക് 15 മുതൽ 23 വരെയാണ്. സിഗരറ്റ് പുക മൂലം മരണപ്പെടുന്ന ആളുകൾക്ക് സമമാണ് മലിനീകരണം മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണമെന്നും പഠനം പറയുന്നു.

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഡാറ്റാബേസിൽ നിന്നും, സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിൽ നിന്നും ഉരുത്തിരിഞ്ഞ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്. “ഒമ്പത് ദശലക്ഷം എന്നത് ഒരു ചെറിയ സംഖ്യയല്ല. അത് കുറയുന്നില്ല എന്നതാണ് കൂടുതൽ മോശമായ കാര്യം. വായുമലിനീകരണവും, രാസമലിനീകരണവും എന്നിവ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്” ബോസ്റ്റൺ കോളേജിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന്റെയും ഗ്ലോബൽ പൊല്യൂഷൻ ഒബ്സർവേറ്ററിയുടെയും ഡയറക്ടർ ഫിലിപ്പ് ലാൻഡ്രിഗൻ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നും സ്ട്രോക്ക്, കാൻസർ, കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നുമാണ് മിക്ക ആളുകളും മരിക്കുന്നതെന്നും, എന്നാൽ ഈ മരണങ്ങളെല്ലാം മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീൻ ഡോ. ലിൻ ഗോൾഡ്മാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെഗാസസ് : ഇടക്കാല റിപ്പോർട്ട് പുറത്തുവിടരുതെന്ന് കേന്ദ്രം ; അന്വേഷണ സമിതിക്ക് നാലാഴ്ച്ച കൂടി സമയം

Next Post

നടക്കാത്ത പദ്ധതിയെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ സിൽവര്‍ ലൈനിനായി ശ്രമിക്കുന്നു : ചെന്നിത്തല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

നടക്കാത്ത പദ്ധതിയെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ സിൽവര്‍ ലൈനിനായി ശ്രമിക്കുന്നു : ചെന്നിത്തല

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ബാര്‍ കൗണ്‍സിൽ അഴിമതി കേസ് : ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകി പ്രതികൾ

പാലക്കാട് ഷോക്കേറ്റ് രണ്ട് പോലീസുകാരുടെ മരണത്തിൽ ഇന്ന് അറസ്റ്റ് ; തെളിവെടുപ്പ് നടത്തും

പോലീസുകാരുടെ മരണം : പന്നിക്കെണി വെച്ചയാൾ അറസ്റ്റിൽ ; മൃതദേഹങ്ങൾ പാടത്ത് എത്തിച്ചത് കൈവണ്ടിയിൽ

പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം ; തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി

പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം ; തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In