ന്യൂഡല്‍ഹി : ഗൃഹപാഠം ചെയ്യാത്തവരുടെ പക്കല്‍ നിന്നു വിമര്‍ശനം സ്വീകരിക്കില്ലെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെതിരെയായിരുന്നു നിര്‍മലയുടെ വിമര്‍ശനം. രാഹുല്‍ ആദ്യം ബജറ്റ് മനസ്സിലാക്കാന്‍ ശ്രമിക്കണം. എടുത്തുചാടി അഭിപ്രായം പറയുന്നവരോട് സഹതാപമാണുള്ളത്. ട്വിറ്ററില്‍ എന്തെങ്കിലും ഇടാനായി അഭിപ്രായം പറയുന്നതു ശരിയല്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ആദ്യം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കണം. മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ കഴിഞ്ഞോയെന്നും മന്ത്രി ചോദിച്ചു.