• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാരിന്റെ ലക്ഷ്യം ഭിന്നശേഷി സൗഹൃദ സംസ്ഥാനം, നിഷിനെ സവിശേഷ സ്വഭാവമുള്ള സർവകലാശാലയാക്കി മാറ്റും: മന്ത്രി

by Web Desk 06 - News Kerala 24
November 21, 2022 : 9:12 am
0
A A
0
സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു ; തുടർ നടപടി ഉടൻ : മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം:  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കിമാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ് വർക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിനു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഏറ്റവും മികച്ച അസിസ്റ്റിവ് ടെക്നോളജിയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി ശാരീരിക പരിമിതികളെ മറികടക്കാൻ ഭിന്നശേഷി സഹോദരങ്ങളെ പ്രാപ്തരാക്കണം.

കേൾവിയുടേയും സംസാരശേഷിയുടേയും പരിമിതി നേരിടുന്നവർക്കായി പ്രവർത്തിച്ചിരുന്ന നിഷ് ഇന്ന് ആശയഗ്രഹണത്തിന്റെയും ആശയവിനിമയത്തിന്റെയും പരിമിതി നേരിടുന്ന എല്ലാവർക്കും പിന്തുണ നൽകാൻ കഴിയുന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. ഓട്ടിസം ബാധിച്ചവർക്കടക്കം ഏറ്റവും ശാസ്ത്രീയമായ പരിശീലനമാണു നിഷ് നൽകുന്നത്. ദേശീയ, അന്തർദേശീയ നിലയിൽ സെന്റർ ഓഫ് എക്സലൻസായി വളരാനുള്ള നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയിൽ അവബോധാത്മകമായ മാറ്റമുണ്ടാകണമെന്നു മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഭിന്നശേഷി സഹോദരങ്ങൾക്കു സ്വാശ്രയ ബോധത്തോടെയും സ്വയംപര്യാപതതയോടെയും കടന്നുവരാനുള്ള സാഹചര്യമുണ്ടാക്കാനാണു സർക്കാർ പരിശ്രമിക്കുന്നത്. സർക്കാർ ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും പൊതുഇടങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം പൂർണ ഭിന്നശേഷി സൗഹൃദമാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

നിഷിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളിൽ നിഷ് തയാറാക്കിയ പുസ്തകങ്ങളും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. നിഷിലെ മുൻകാല ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടാങ്കറിന്‍റെ നിയന്ത്രണം വിട്ടു ഹൈവേയിൽ 48 വാഹനങ്ങൾ തകർന്നു; നിരവധി പേർക്ക് പരിക്ക്

Next Post

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെ സംഘർഷം; 40 പേർ പൊലീസ് കസ്റ്റഡിയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെ സംഘർഷം; 40 പേർ പൊലീസ് കസ്റ്റഡിയിൽ

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

കത്ത് എവിടെ, ആരെഴുതി? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവാതെ ക്രൈം ബ്രാഞ്ച്; എങ്ങുമെത്താതെ വിജിലൻസ് അന്വേഷണവും

കെപിസിസി മുൻ വൈസ് പ്രസിഡന്റ് സികെ ശ്രീധരൻ പാർട്ടി വിടുന്നു; സിപിഎമ്മിൽ ചേരും

കെ സുധാകരൻ പറയുന്നത് അസത്യം, അബദ്ധം; മാനനഷ്ട കേസുമായി അഡ്വ സികെ ശ്രീധരൻ

ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

പി ജയരാജന് പുതിയ കാർ വാങ്ങും; ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് 35 ലക്ഷം അനുവദിച്ചു

പി ജയരാജന് പുതിയ കാർ വാങ്ങും; ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് 35 ലക്ഷം അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In