തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന് എംപി. ഫയലുകള്‍ നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് പ്രേമചന്ദ്രന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്നതിന്റെ പരോക്ഷമായ കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രന് വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രി യാത്രയയപ്പ് നല്‍കിയത് പുതിയ കീഴ് വഴക്കം. ഇത് കേട്ടു കേള്‍വി ഇല്ലാത്തകാര്യമാണെന്നും പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു.