• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

by Web Desk 04 - News Kerala 24
August 11, 2023 : 6:43 am
0
A A
0
അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

ന്യൂഡൽഹി: മണിപ്പൂർ കലാപം മുൻനിർത്തി കേന്ദ്രമന്ത്രിസഭക്കെതി​രെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ ശബ്​ദവോട്ടോടെ തള്ളി. പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയ അവസരത്തിലായിരുന്നു പ്രമേയം വോട്ടിനിട്ടത്. എന്നാൽ, അവിശ്വാസ പ്രമേയത്തിനുപിന്നിലുള്ള ലക്ഷ്യമായി ‘ഇൻഡ്യ’ ചൂണ്ടിക്കാട്ടിയ, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി​യെ പാർലമെന്‍റിൽ സംസാരിപ്പിക്കുക എന്ന കാര്യത്തിൽ വിജയം കൈവരിച്ചു. 100 ദിവസം പിന്നിട്ട മണിപ്പൂർ കലാപത്തെ കുറിച്ച് പാർലമെന്റിൽ മോദി മൗനം വെടിഞ്ഞു.ഏറെ ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ കണ്ടുവെന്നും ഇതിന് വേണ്ടിയാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനപ്രകാരം താൻ അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പറഞ്ഞു. ഒരുപാട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പ്രധാനമന്ത്രിയെ പാർലമെന്റിലെത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

​’തന്റെ കടമയിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയായിരുന്നു. മൂന്ന് ചോദ്യമാണ് ഞങ്ങൾക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത്: മണിപ്പൂർ സന്ദർശിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി ?, എന്തുകൊണ്ടാണ് മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാത്തത് ​?, എന്തുകൊണ്ട് ഇത്രയും നാൾ മണിപ്പൂരിനെ കുറിച്ച് മിണ്ടാതിരുന്നു ?​’-ഗൊഗോയ് പറഞ്ഞു.അതേസമയം, ലോക്സഭയിൽ രണ്ടര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ആദ്യത്തെ ഒന്നര മണിക്കൂറും മണിപ്പൂരിനെക്കുറിച്ച്​ ഒന്നും പറയാതെ ഒൻപതു വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചുമാണ് മോദി സമയം കളഞ്ഞത്. ഇതോടെ ഗൗരവ്​ ഗൊഗോയി അടക്കമുള്ള ‘ഇൻഡ്യ’ എം.പിമാർ ഇറങ്ങി​പ്പോയി. ഇതിനും എത്രയോ ശേഷമാണ് ​മോദി മണിപ്പൂരിനെ കുറിച്ച് മിണ്ടിയത്. ‘‘രാജ്യവും പാർലമെന്‍റും മണിപ്പൂരിനൊപ്പമുണ്ട്​. മണിപ്പൂരിൽ വൈകാതെ സമാധാനം തിരിച്ചെത്തും. കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കും. മണിപ്പൂരിന്‍റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കും. എല്ലാവരും ഒന്നിച്ചു നിന്ന്​ ഇപ്പോഴത്തെ വെല്ലുവിളി നേരിടണം’’ – ​എന്നായിരുന്നു മോദി പറഞ്ഞത്.

മണിപ്പൂർ രാഷ്ട്രീയം കളിക്കാനുള്ള മണ്ണല്ലെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ജനവിശ്വാസം തകർക്കുകയാണ്​ പ്രതിപക്ഷം ചെയ്തത്​. കോൺഗ്രസിന്‍റെ വേദന പക്ഷപാതപരമാണ്​. മണിപ്പൂർ അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ മൂലകാരണം പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസാണ്​ -മോദി ആരോപിച്ചു.അന്നന്നത്തെ സർക്കാരിനെ താഴെയിറക്കാനാണ് മിക്ക അവിശ്വാസ പ്രമേയങ്ങളും അവതരിപ്പിക്കാറുള്ളതെന്നും എന്നാൽ, ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം അതല്ലെന്നും നേരത്തെ സംസാരിച്ച തൃണമൂൽ എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കി. ‘ഈ സർക്കാർ ആറടി താഴ്ചയിൽ കുഴിച്ചുമൂടിയ ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ സമത്വത്തെയും മതേതരത്വത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. ജനാധിപത്യ ചട്ടക്കൂടിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം. ‘ഞങ്ങൾ’ എന്നും ‘അവർ’ എന്നും വിഭജിക്കാൻ നിങ്ങളുടെ ഗവൺമെന്റ് നിർബന്ധിക്കുന്ന ഒരു സംസ്ഥാനത്ത് നാനാത്വത്തിൽ ഏക​ത്വത്തോടെ ജീവിക്കാനുള്ള ആളുകളുടെ അവകാശം പുനരുജ്ജീവിപ്പിക്കാനാണ് ഈ പ്രമേയം’ -മൊയ്ത്ര പറഞ്ഞു.

മണിപ്പൂരിൽ മൂന്ന് മാസം നീണ്ടുനിന്ന കലാപത്തിൽ 6,500 എഫ്‌.ഐ.ആറുകൾ, 4,000 വീടുകൾ നശിപ്പിക്കപ്പെട്ടു, 60,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു, 150 ആളുകൾ മരിച്ചു, 300 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ഏതെങ്കിലും യുദ്ധകാലത്തോ പ്രകൃതി ദുരന്ത സമയത്തോ അല്ലാതെ ഏത് സംസ്ഥാനമാണ് ഇത്തര​മൊരു ദുരന്തം കണ്ടത്? മണിപ്പൂരിൽ സംസ്ഥാന പൊലീസും അസം റൈഫിൾസും തമ്മിലുള്ള പോരാട്ടം വിഡിയോയിൽ കണ്ടു. 5,000 തോക്കുകളും ആറ് ലക്ഷം വെടിയുണ്ടകളും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ആൾക്കൂട്ടം കൊള്ളയടിച്ചു. ആയുധങ്ങളുമായി രണ്ട് വംശീയ വിഭാഗങ്ങൾ സംഘടിച്ചതോടെ ഗോത്രവർഗക്കാർക്ക് താഴ്‌വരയിലും താഴ്‌വരയിലുള്ളവർക്ക് മലമുകളിലും പോകാൻ കഴിയാത്ത ബഫർ സോണായി മണിപ്പൂർ മാറി. ഏത് സംസ്ഥാനമാണ് ഇത്തരമൊരു അവസ്ഥയെ ഇതുവരെ അഭിമുഖീകരിച്ചത്?’’ -മൊയ്ത്ര ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

Next Post

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

‘പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്’ ;  ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

'പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്' ; ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്

താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് സഹോദരൻ , വെളിപ്പെടുത്തലുമായി യുവാവ്

താനൂർ കസ്റ്റഡി മരണം ; സിബിഐ അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് സഹോദരൻ , വെളിപ്പെടുത്തലുമായി യുവാവ്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം, കേസ്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം, കേസ്

കുത്തിവെച്ച് ​​കൊല്ലാൻ ശ്രമം : അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു

കുത്തിവെച്ച് ​​കൊല്ലാൻ ശ്രമം : അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In