തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ െജൻഡർ ന്യൂട്രലാക്കാൻ (ലിംഗ നിഷ്പക്ഷത) സർക്കുലർ. അപേക്ഷ ഫോറങ്ങളിൽ ‘ഭാര്യ’ എന്ന പ്രയോഗം മാറ്റി ഇനി മുതൽ ‘പങ്കാളി’ എന്നുപയോഗിക്കണമെന്നാണ് വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്. ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായും രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണം. അവൻ/ അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ/അവൾ, അവന്‍റെ /അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് നിർദേശിക്കുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്.