• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

by Web Desk 06 - News Kerala 24
October 17, 2022 : 8:06 am
0
A A
0
പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

ഗാസിയാബാദ്: വളർത്തുനായ്ക്കളുടെ ആക്രമണം പതിവാകുന്നതിനിടെ, ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളെ വളർത്തുമൃ​ഗങ്ങളായി പരിപാലിക്കുന്നത് നിരോധിച്ചു. വളർത്തുമൃഗ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് നവംബർ ഒന്ന് മുതൽ  നായ്ക്കൾക്ക് ലൈസൻസ് നേടേണ്ടതുണ്ട്.   ഒരു കുടുംബത്തിനും ഒന്നിൽ കൂടുതൽ വളർത്തു നായ്ക്കളെ വളർത്താൻ കഴിയില്ലെന്നും മാർ​ഗനിർദേശത്തിലുണ്ട്.

ഉയർന്ന കെട്ടിട സമുച്ചയങ്ങളിൽ താമസിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾ അവരുടെ നായ്ക്കളെ പുറത്തെടുക്കാൻ സർവീസ് ലിഫ്റ്റുകൾ ഉപയോഗിക്കണം.  പൊതുസ്ഥലത്ത് അവ  മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ  ജനങ്ങൾക്ക്  നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. വളർത്തുമൃഗങ്ങളുടെ ഉടമകൾ രണ്ട് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നേടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

“പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ മൂന്ന് ഇനങ്ങളും ക്രൂരമാണ്. ഈ നായ്ക്കളെ വളർത്താൻ അനുമതി നൽകില്ല. ലൈസൻസ് നൽകില്ല. ആരെങ്കിലും ഇവയിലൊന്ന് വാങ്ങിയാൽ, പിന്നീടുള്ള സംഭവങ്ങൾക്ക് അവർ ഉത്തരവാദിയായിരിക്കും. ഈ മൂന്ന് ഇനങ്ങളും ഗാസിയാബാദിൽ നിരോധിച്ചിരിക്കുന്നു,” ബിജെപി നേതാവും ജിഎംസി കൗൺസിലറുമായ സഞ്ജയ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഈ ഇനങ്ങളെ നിരോധിക്കാനുള്ള നിർദ്ദേശം   മുന്നോട്ട് വച്ചത് സഞ്ജയ് സിംഗ് ആണ്. ഈയിനം നായ്ക്കളെ ഇപ്പോൾ വളർത്തുന്നവർ രണ്ട് മാസത്തിനുള്ളിൽ അവയുടെ വന്ധ്യംകരണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനും   പഞ്ച്കുള മുനിസിപ്പൽ കോർപ്പറേഷനും നഗരപരിധിയിൽ വളർത്തുമൃഗങ്ങളായി പിറ്റ്ബുൾ, റോട്ട്‌വീലർ ഇനത്തിലുള്ള നായ്ക്കളെ നിരോധിച്ചിരുന്നു.

ശനിയാഴ്ച നടന്ന  ബോർഡ് യോഗത്തിൽ നായ്ക്കളുടെ വന്ധ്യംകരണം നിർബന്ധമാണെന്ന് തീരുമാനമെടുത്തിട്ടുണ്ട്. വന്ധ്യംകരണം നടത്താതെ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ അനുവദിക്കില്ല.  നായയ്ക്ക് ആറ് മാസത്തിൽ താഴെയാണ് പ്രായമെങ്കിൽ, അവയ്ക്ക് പ്രയാമെത്തുമ്പോൾ വന്ധ്യംകരിക്കും എന്ന ഉറപ്പോടെ ഉടമ സത്യവാങ്മൂലം സമർപ്പിക്കണം,”​ഗാസിയാബാദ് മേയർ ആശ ശർമ്മ പറഞ്ഞു. നായ്ക്കളുടെ ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ ഇഷ്ടമാണെന്ന് അറിയാമെന്നും എന്നാൽ നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും അവർ ചിന്തിക്കണമെന്നും മേയർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമൃത്‌സറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

Next Post

എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺ​ഗ്രസും ബിജെപിയും

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

ബലാത്സം​ഗക്കേസ്: ഒളിവിൽ തുട‍ർന്ന് എൽദോസ് കുന്നപ്പിളളിൽ,ജാമ്യ ഹർജി വ്യാഴാഴ്ച ,കടുത്ത നടപടിക്ക് കെപിസിസി

അറബിക്കടലിൽ കാറ്റ് ശക്തം; 5 നാൾ ഇടിമിന്നലോട് കൂടിയ വ്യാപക മഴ സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

വ്യാപക മഴയ്ക്ക് സാധ്യത,കിഴക്കൻ മേഖലകളിൽ മഴ കനക്കും, 10 ജില്ലകളിൽ യെല്ലോ അലർട്ട്

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ ലൈക്ക് ആരൊക്കെ കാണണം; ഇനി നിങ്ങൾക്ക് തീരുമാനിക്കാം

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി, മകനെ പിടിക്കാൻ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In