പൊഴുതന: പിണങ്ങോട് കൽപറ്റ റൂട്ടിലെ വെങ്ങപ്പള്ളി ടൗണിന് സമീപം പൊഴുതന ജംഗ്ഷനിൽ അപകടം പതിവാകുന്നു. മൂന്നു റോഡുകൾ ഒരുമിക്കുന്ന ഇവിടെ സിഗ്നൽ ബോർഡുകൾ , സീബ്ര ലൈനുകൾ എന്നിവ ഇല്ലാത്തതിനാൽ കൽപ്പറ്റയിൽ നിന്നും വെങ്ങപ്പള്ളി വഴി പൊഴുതന ഭാഗത്തേക്കും പിണങ്ങോട് ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ കാഴ്ചയാണ്. വാഹനങ്ങളുടെ അമിത വേഗത കാരണം കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി അപകട മരണങ്ങളടക്കം ഈ ഭാഗത്ത് സംഭവിച്ചിരുന്നു. തൊട്ടടുത്ത് വെങ്ങപ്പള്ളി യു.പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ സ്കൂൾ തുറന്നതോടെ നിരവധി കുട്ടികൾ നടന്നു പോകുന്ന റോഡ് കൂടിയാണിത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊഴുതന പ്രധാന ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.