തൃശൂർ: പൊതുപണിമുടക്കിനിടെ, സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ജോലിക്ക് കയറിയത്. ബാങ്കിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. ബാങ്കിന്റെ ഷട്ടർ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സംഭവത്തിൽ സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.












