മസ്‍കത്ത്: ഒമാനില്‍ അടുത്ത വര്‍ഷം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും ആദായ നികുതി നടപ്പാക്കില്ലെന്നും ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സലീം അല്‍ ഹബ്‍സി പറഞ്ഞു. 2023ലേക്കുള്ള ബജറ്റിൽ ആകെ 1295 കോടി ഒമാനി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ബജറ്റ് കമ്മി 130 കോടി റിയാല്‍ ആയിരിക്കും.
രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജിഡിപിയുടെ മൂന്ന് ശതമാനവും വരും പ്രതീക്ഷിത കമ്മി. എന്നാൽ എണ്ണ ഉത്പാദനം ദിവസം ശരാശരി 11.75 ലക്ഷം ബാരലായി ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായാലും ദേശീയ സമ്പദ്ഘടന അഞ്ച് ശതമാനം വളരുമെന്നും വിലയിരുത്തുന്നു.