ലഖ്നോ: ഉത്തർ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് എ.എ.പി.തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വെള്ളക്കരം ഒഴിവാക്കുമെന്നും വീട്ടുനികുതി പകുതിയായി കുറക്കുമെന്നുമാണ് എ.എ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.വീട്ടു നികുതി പകുതിയാക്കും, വെള്ളക്കരം ഒഴിവാക്കും എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യമെന്ന് യു.പിയിൽ എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സഞ്ജയ് സിങ് പറഞ്ഞു.യു.പി നഗരം വൃത്തിയാക്കാൻ എ.എ.പിക്ക് ജനം ഒരു അവസരം നൽകണമെന്നും സിങ് ആവശ്യപ്പെട്ടു. ഒരിക്കൽ ഡൽഹി നഗരം വൃത്തിയാക്കാനും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും ഒരുക്കാനും ഞങ്ങളുടെ പാർട്ടിക്ക് ഒരവസരം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ജനം അനുവദിച്ചപ്പോൾ എ.എ.പി വാക്കു പാലിച്ചുവെന്നും സിങ് ചൂണ്ടിക്കാട്ടി. 2022 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി മത്സരിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല.