ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണനയിലെന്ന് താൻ പറഞ്ഞതായുള്ള റിപ്പോർട്ട് തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ അസ്ലെ തോയെ. ഇക്കാര്യത്തിൽ വ്യാജവാർത്തകളാണ് പുറത്തു വന്നതെന്നും അസ്ലെ തോയെ ഒരു വാർത്താ ഏജൻസിയോട് വിശദീകരിച്ചു. മോദിയുടെ പേര് ശക്തമായി പരിഗണിക്കുന്നു എന്ന് തോയെ പറഞ്ഞതായി ഒരു ഇംഗ്ളീഷ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. മോദിയുടെ ഭരണമികവിലും സ്വീകാര്യതയിലും സംശയമില്ലെന്നും എന്നാൽ പുരസ്ക്കാരത്തെ കുറിച്ചുള്ള വാർത്തകൾ തെറ്റെന്നുമാണ് തോയെയുടെ വിശദീകരണം