കേപ്ടൗണ്‍ : ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്റെ മരണം സ്ഥിരീകരിച്ചത്.1984 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കി ലോകം ആദരിച്ച അദ്ദേഹം വര്ണവിവേചനത്തിന് എതിരായ പോരാട്ടത്തില്‍ മുന്‍നിരക്കാരനായിരുന്നു. 1996 ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയായ അദ്ദേഹം നിരവധി വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അടുത്തിടെ റോഹിങ്ക്യന്‍ വിഷയത്തില്‍ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.