ലോകത്താകമാനം മരണകാരണമാകുന്ന രോഗങ്ങളിൽ മുന്നിലാണ് കരള്‍ രോഗങ്ങള്‍. ഇന്ത്യയില്‍ കരള്‍ രോഗം നിമിത്തം മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കരള്‍രോഗമെന്നു കേള്‍ക്കുമ്പോള്‍തന്നെ അമിതമദ്യപാനം മൂലമുള്ള രോഗമെന്നാണ് ഇന്നും പലരുടെയും ധാരണ. എന്നാല്‍ ഇതു പാടെ തെറ്റാണ്.
ഒരു മില്യന്‍ ലിവര്‍ സിറോസിസ് രോഗികളാണ് ഒരു വർഷം ലോകത്താകമാനം ചികിത്സ തേടുന്നത് എന്നാണു കണക്ക്. ഇതിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും (non-alcoholic fatty liver disease (NAFLD) ) ഹെപ്പറ്റൈറ്റിസ് ബി യും സി യുമാണ്.
32 ശതമാനം ആളുകളില്‍ ഒന്‍പതു ശതമാനം ഇന്ത്യക്കാര്‍ക്കും NAFLD ബാധിക്കുന്നുണ്ട് എന്നാണു റിപ്പോര്‍ട്ട്. ഇതിലേറിയ പങ്കും ആഹാരശീലങ്ങളില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടാണ്. പ്രോസസ് ചെയ്യുന്ന ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നതാണ് പ്രധാന കാരണം.
കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. എന്നാല്‍ ആഹാരശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് നോണ്‍ ആൽക്കഹോളിക് ലിവർ ഡിസീസ് തടയാന്‍ സഹായിക്കും.
ഗ്രീന്‍ വെജിറ്റബിള്‍സ് ബ്രൊക്കോളി, കാബേജ്, ചീര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇത് കരളില്‍ ഫാറ്റ് അടിയുന്നതു തടയും.
ഓട്ട്മീല്‍സ്
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്ട്മീല്‍സ് ശരീരത്തിനു ധാരാളം എനര്‍ജി നല്‍കും.
സണ്‍ഫ്ലവര്‍ ഓയില്‍ വിത്തുകള്‍
വൈറ്റമിന്‍ ഇയും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഇവ കരളിനെ പൊന്നു പോലെ സൂക്ഷിക്കും.
വെളുത്തുള്ളി
കരളിന്റെ സംരക്ഷണം മാത്രമല്ല, ഭാരം കുറയ്ക്കാനും അധിക കൊഴുപ്പ് കത്തിച്ചു കളയാനും ഇത് ഉത്തമമാണ്.
മത്സ്യം
ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.
ആദ്യം തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് NAFLD. ആരോഗ്യകരമായ ആഹാരശീലം, ഭാരം ക്രമപ്പെടുത്തുക, മദ്യപാനം ഉപേക്ഷിക്കുക എന്നിവയൊക്കെയാണ് മരുന്നിനൊപ്പം ചെയ്യേണ്ടത്. എന്‍എഎഫ്എല്‍ഡി മിക്കപ്പോഴും യാതൊരുവിധ ലക്ഷണങ്ങളും പുറത്തു കാണിക്കില്ല. അതുകൊണ്ടുതന്നെ രോഗം കണ്ടെത്താൻ വൈകുമെന്നതും ഇതിന്റെ ഒരു അപകടസാധ്യതയാണ്.