ദില്ലി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 12 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്. പെർഫോമൻസ് അനലിസ്റ്റ്സിന്റെ 93 ഒഴിവുകളാണുള്ളത്.
ഫിസിയോതെറാപ്പിസ്റ്റ് – 20
സ്ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് എക്സ്പെർട്ട് – 20
ഫിസിയോളജിസ്റ്റ് – 10
സൈക്കോളജിസ്റ്റ് – 10
ബയോമെക്കാനിക്സ് -10
ന്യൂട്രീഷനിസ്റ്റ് -10
ആന്ത്രോപോമെട്രിസ്റ്റ് – 13
എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. 40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് //sportsauthorityofindia.gov.in/saijobs/. എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.