തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് എൻഎസ്എസ്. പങ്കെടുക്കേണ്ടത് ഓരോ ഈശ്വര വിശ്വാസിയുടെയും കടമയാണ്. പങ്കെടുക്കുന്നതിന് ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ലെന്നും ജി സുകുമാരൻ നായർ വാർത്താ കുറിപ്പിൽ പറഞ്ഞു. ബഹിഷ്കരിക്കുന്നവർ ഈശ്വരനിനെയാണ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത് സ്വാർത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല എൻഎസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിൻ്റെ പേരിൽ രാമക്ഷേത്ര നിർമ്മാണത്തോട് സഹകരിച്ചിരുന്നു എന്നും വാർത്താ കുറിപ്പിൽ പറയുന്നു.
എൻഎസ്എസ് നിലപാടിനെ കെ സുരേന്ദ്രൻ അഭിനന്ദിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എൻഎസ്എസിനെ അഭിനന്ദിച്ച് സുരേന്ദ്രൻ രംഗത്തുവന്നത്. വ്യക്തതയുള്ള നിലപാടാണ് ഇതെന്ന് സുരേന്ദ്രൻ കുറിച്ചു. ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നത്. ഐക്യം ശക്തിപ്പെടുത്തുന്നത്. അഭിമാനം എൻ. എസ്. എസ് എന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.