ഹൈദരാബൈദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാറും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ടിആറിന്റെ 12 മക്കളില്‍ ഏറ്റവും ഇളയ ആളാണ് ഉമ. ഏറെകാലമായി ശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്നു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടില്ല. മരണവിവരമറിഞ്ഞു സഹോദരി ഭര്‍ത്താവും അന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അടക്കമുള്ള ബന്ധുക്കള്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന എന്‍ടിആര്‍ 1982ലാണു തെലുങ്കുദേശം പാര്‍ട്ടി രൂപീകരിക്കുന്നത്.