ഭുവനേശ്വര്‍ : വിവാഹിതയായ 40 വയസുകാരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച 28 വയസുകാരന് അറസ്റ്റിലായത്. സ്ത്രീയുടെ പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് പരാതിക്കാരിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുവാഖിയ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ശ്രീകണ്ഠ ബരിക് പറഞ്ഞു. യുവാവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.