• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

by Web Desk 06 - News Kerala 24
May 20, 2024 : 11:09 am
0
A A
0
കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

ടെഹ്റാൻ: രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന മേഖല. ഇപ്പോഴത്തെ അപകടം പോലും കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളിലേക്കും വിമാനങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

1979ലെ ഇസ്‍ലാമിക വിപ്ലവം മുതൽ തുടങ്ങിയതാണ് ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ. സാമ്പത്തിക വ്യാവസായിക ഉപരോധങ്ങൾ ഇറാന് പല നിർണായക സാങ്കേതിക വിദ്യകളും അപ്രാപ്യമാക്കി. ഇറാൻ വ്യോമയാന മേഖല ഒരിക്കലും ആ ഉപരോധങ്ങളിൽ നിന്ന് കരകയറിയില്ല. പുത്തൻ വിമാനങ്ങൾ വാങ്ങാനോ നിലവിലെ വിമാനങ്ങൾക്ക് ആവശ്യമായ സ്പെയർ പാർട്ടുകൾ ലഭ്യമാക്കാനോ കഴിയാത്തതാണ് പ്രശ്നം. ലോകത്തിലെ ഏറ്റവും മോശ എയർലൈനുകളുടെ നിരയിലാണ് ഇറാൻ എയറും അസേമാൻ എയർലൈൻസും മഹാൻ എയറുമൊക്കെ പരിഗണിക്കപ്പെടുന്നത്. 2022 വരെയുള്ള കണക്കനുസരിച്ച് വിവിധ വിമാനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 1775 പേർക്കാണ്. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ എയർലൈനുകളിലൊന്നാണ് ഇറാൻ എയർ. എന്നാൽ സ്വന്തമായി 30 വിമാനങ്ങൾ മാത്രം.

2015ൽ ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്ന പേരിൽ ഇറാനും യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളും തമ്മിൽ ഒരു ആണവ കരാർ ഒപ്പിട്ടിരുന്നു. സമ്പുഷ്ടീകരിച്ച യുറാനിയത്തിന്‍റെ അളവ് വെട്ടികുറയ്ക്കാമെന്ന ഇറാന്‍റെ ഉറപ്പായിരുന്നു ഈ കരാറിന്‍റെ പ്രാണൻ. ഇറാന്‍റെ മേലുള്ള കടുത്ത ഉപരോധങ്ങളിൽ പുതിയ കരാർ അയവ് കൊണ്ടുവന്നു. എന്നാൽ 2018ൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിന്മാറി. ഇതോടെ പുത്തൻ വിമാനങ്ങൾ വാങ്ങാൻ പല കമ്പനികളുമായി ഇറാൻ എയർലൈനുകൾ നടത്തിയ ചർച്ചകളും അവസാനിച്ചു. 1959ൽ അവതരിപ്പിച്ച ബെൽ ഹെലികോപ്റ്ററിലാണ് ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ചിരുന്നത്. ഇറാൻ വ്യോമയാന രംഗത്തിന്റെ അവസ്ഥ മനസിലാക്കാൻ മറ്റൊരു ഉദാഹരണത്തിന്റെ ആവശ്യം പോലുമില്ല.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇനിയും കണ്ടെത്താനായില്ല. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങുമ്പോൾ ഇന്നലെ പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെ ആണ് ഇറാൻ പ്രസിഡന്റിനേയും വിദേശകാര്യ മന്ത്രിയെയും കാണാതായത്. അസർബൈജാൻ – ഇറാൻ അതിർത്തിയിലെ കനത്ത മൂടൽമഞ്ഞിനും മഴക്കുമിടയിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്ക്കരമാവുകയാണ്. ദുഷ്കര രക്ഷാ ദൗത്യങ്ങളിൽ പ്രത്യേക പരിശീലനം കിട്ടിയ സംഘത്തെ അടക്കം അയച്ച് റഷ്യ ഇറാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുർക്കിയും സഹായ സന്നദ്ധത അറിയിച്ചു. ഇറാനിൽ ഉടനീളം പ്രസിഡന്റിനായി പ്രാർത്ഥനകൾ നടക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മോദിയായി വേഷമിടാന്‍ സത്യരാജ്’: വാര്‍ത്ത പരന്നയുടന്‍ കിടിലന്‍ മറുപടി നല്‍കി സത്യരാജ്

Next Post

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാന്‍ നിർദേശം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാന്‍ നിർദേശം

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ഒരു ഡസനിലധികം ബലാത്സംഗ പരാതികളുമായി യുവതി; അഭിഭാഷകനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു, അറസ്റ്റിൽ

ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

55,000 കടന്ന് സ്വര്‍ണ്ണ വില; ഞെട്ടലില്‍ ഉപഭോക്താക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In