കൊച്ചി: ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരത്തിന് സാറാ ജോസഫ് അർഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്കാരം. വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്.