തിരുവനന്തപുരം: വയോധികയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് സാരമായി പരിക്കേറ്റു. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വഴുതൂരിലാണ് സംഭവം. 66 വയസുള്ള സ്ത്രീയാണ് വീട്ടുമുറ്റത്തിന് താഴെയായി സ്ഥാപിച്ച സെപ്റ്റിക് ടാങ്കിലേക്കാണ് വീണത്.
സെപ്റ്റിക് ടാങ്കിന് മേലെയായി മുറ്റത്ത് സ്ഥാപിച്ച സ്ലാബുകൾ തകർന്നാണ് അപകടം സംഭവിച്ചത്. സ്ലാബുകൾ കാലിന് മുകളിൽ വീണ് വയോധികയ്ക്ക് പരിക്കേറ്റു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് വയോധികയെ കുഴിയിൽ നിന്ന് പുറത്തെടുത്തത്. 15 അടി താഴ്ചയുള്ളതായിരുന്നു സെപ്റ്റിക് ടാങ്ക്. സ്ലാബുകൾ മാറ്റിയ ശേഷം വയോധികയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.