കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി. കൊടിയത്തൂർ കാരാട്ട് ഉമ്മാച്ച കുട്ടിയുടെ (84) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാഴുർ പമ്പ് ഹൗസിന് സമീപം നാട്ടുകാർ മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് അങ്ങാട്ടപൊയിൽകടവിൽ വയോധിക വീണതായി സംശയിച്ചത്. തട്ടവും ഊന്നുവടിയും ടോർച്ചും പുഴയരികിൽനിന്ന് ലഭിച്ചു. ഇതേത്തുടർന്ന് മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും തിരച്ചിൽ നടത്തി. പരേതനായ കുഞ്ഞോയിയാണ് ഉമ്മാച്ച കുട്ടിയുടെ ഭർത്താവ്. മക്കൾ: മുഹമ്മദ്, സഫിയ, ആയിഷ, റുഖിയ, പാത്തുമ്മ, പരേതയായ ആമിന. മരുമക്കൾ: മുഹമ്മദ്, അഹമ്മദ്കുട്ടി, ഇസ്മായിൽ, ആയിഷ, പരേതരായ മൊയ്ദീൻ, സത്തർ.