മുംബൈ: കോവിഡ് മഹാമാരിയുടെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് മഹാരാഷ്ട്രയിൽ ആണ്. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിൽ മാത്രം 198 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപന ഭീതി രാജ്യത്ത് തിരിച്ചുവന്നിരിക്കുന്നു. ഒറ്റ ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ആദ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5368 പുതിയ കൊറോണ വൈറസ് ബാധ കേസുകളാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. മൂന്നാമത്തെ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ഭയത്തിനിടയിൽ മഹാരാഷ്ട്രയിൽ 198 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സിനെ കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളുള്ളത് ഇവിടെയാണ്.