• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

by Web Desk 04 - News Kerala 24
March 4, 2022 : 6:44 am
0
A A
0
ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്‍റെ രൂക്ഷവ്യാപനം പിന്നിടുമ്പോഴും കഴിഞ്ഞ മൂന്നുമാസത്തിനിടെ എത്രപേരിൽ രോഗം സ്ഥിരീകരിച്ചെന്ന് കണക്കില്ല. ഡിസംബർ 12ന് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തശേഷം ജനുവരി രണ്ടുവരെയുള്ള അറിയിപ്പ് മാത്രമാണ് ആരോഗ്യവകുപ്പ് നൽകിയത്. അതുവരെയുള്ള കണക്കിൽ ആകെ 741 പേർക്ക് സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചെന്നാണ് വകുപ്പ് വ്യക്തമാക്കിയത്. അതിനുശേഷം ഔദ്യോഗിക അറിയിപ്പ് ഒമിക്രോൺ സംബന്ധിച്ചുണ്ടായില്ല.

ആരോഗ്യമന്ത്രി പിന്നീട് വെളിപ്പെടുത്തിയത് കോവിഡ് മൂന്നാംതരംഗത്തിൽ 94 ശതമാനവും ഒമിക്രോണാണെന്നും ആറ് ശതമാനം ഡെൽറ്റ എന്നുമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളത്തിൽ എത്രപേർക്ക് ഒമിക്രോൺ ബാധിച്ചെന്ന വിവരം നൽകാൻ ആരോഗ്യവകുപ്പിനാകുന്നില്ല. കോവിഡ് മൂന്നാംതരംഗം നേരിടാനുള്ള ക്രമീകരണങ്ങളുടെ തിരക്കിലായതിനാലാണ് ഒമിക്രോൺ കേസുകളുടെ കണക്ക് അപ്ഡേറ്റ് ചെയ്യാത്തതെന്നും ഉടൻ ഇത് പുറത്തുവിടുമെന്നും ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗം പറയുന്നു. പകർച്ചവ്യാധികൾ ഉൾപ്പെടെ പുതിയ രോഗങ്ങളുടെയും രോഗബാധിതരുടെയും വിവരങ്ങൾ യഥാസമയം ആരോഗ്യവകുപ്പിന്‍റെ കണക്കിൽ ഉൾപ്പെടുത്തണമെന്നും അതിൽ അലംഭാവം വരുന്നത് ചികിത്സയെയും ഗവേഷണങ്ങളെയും ഉൾപ്പെടെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലാണ് ഒമിക്രോണിന്‍റെ ജിനോം സ്വീക്വൻസി പരിശോധന കേരളത്തിൽ നടത്താൻ സൗകര്യമുള്ളത്. അതല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അയക്കണം. നാലുമുതൽ അഞ്ചുദിവസംവരെ കാലതാമസമുണ്ട് ഫലം ലഭിക്കാൻ. ആവശ്യത്തിന് പരിശോധനാ സൗകര്യം കേരളത്തിലുണ്ടെന്ന് ആദ്യം സർക്കാർ പറഞ്ഞെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവിടെ പരിശോധിക്കാനായുള്ളൂ. പിന്നീട്, എല്ലാം കോവിഡ് കേസുകൾ എന്ന നിലയിൽ കണക്കാക്കുകയായിരുന്നു. ആദ്യ ഒമിക്രോണിനു ശേഷം മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ 1313336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആരോഗ്യവകുപ്പിന്‍റെ വെളിപ്പെടുത്തൽ പ്രകാരം 90 ശതമാനവും ഒമിക്രോൺ ആണ്. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.1.529) ആണ് വിദേശത്ത് കണ്ടെത്തിയ വകഭേദം. ഇതുതന്നെയാണോ കേരളത്തിലെ മൂന്നാംതരംഗകാരണമെന്നും സ്ഥിരീകരിക്കാനായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുപ്രീംകോടതി വിധി : റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

Next Post

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ - സതീശൻ ചര്‍ച്ച ഇന്ന്

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ;  19കാരന്‍ പിടിയില്‍

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ; 19കാരന്‍ പിടിയില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ;  മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ; മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In