സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. കാരണം അവ രോഗപ്രതിരോധ സംവിധാനത്തെയും ഉപാപചയ പ്രവർത്തനത്തെയും പിന്തുണയ്ക്കാനും സഹായിക്കുന്നു. എല്ലാ പഴങ്ങളും നല്ലതാണ്. എന്നാൽ നമ്മുടെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ മികച്ചതാണ് പേരയ്ക്ക.
പേരയ്ക്കയുടെ ദൈനംദിന ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയാരോഗ്യം, ദഹന ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവയ്ക്ക് ഗുണം ചെയ്യും. പേരയ്ക്കയിൽ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
പേരയ്ക്കയുടെ ആരോഗ്യഗുണങ്ങൾ…
ഒന്ന്…
പേരയ്ക്കയിൽ വിറ്റാമിൻ സി ഉൾപ്പെടെയുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ സാധാരണ ബാക്ടീരിയ, ഫംഗസ് രോഗങ്ങൾക്കെതിരെ പോരാടുന്നു.
രണ്ട്…
പേരയ്ക്കയ്ക്ക് ശക്തമായ പോഷകഗുണങ്ങളുണ്ടെന്നും ഭക്ഷണത്തിൽ നാരുകൾ കൂടുതലാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, മലബന്ധത്തിന്റെ പ്രശ്നം കുറയ്ക്കുന്നതിനും നല്ല മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കുടൽ ശുദ്ധീകരിക്കുന്നതിനും എല്ലാ ദിവസവും രാവിലെ പേരയ്ക്ക കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
മൂന്ന്…
പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു. കൂടാതെ, ഗണ്യമായ ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണെന്ന് ഉറപ്പ് നൽകുന്നു.
നാല്…
പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുള്ളതും മസിലുകളുടെ പിരിമുറുക്കം ഒഴിവാക്കുന്നതുമായ ഒരു പോഷകമാണ് മഗ്നീഷ്യം. ആവശ്യത്തിന് പേരയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കാനും കഴിയും.
അഞ്ച്…
പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇത് ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് പേരയ്ക്ക. ഒരു പഴത്തിൽ 37 കലോറിയും ദിവസേനയുള്ള നാരുകളുടെ 12 ശതമാനവും ഉള്ളതിനാൽ അവ കലോറി കുറഞ്ഞതുമായ ലഘുഭക്ഷണമാണ്.
ആറ്…
‘ പേരയ്ക്ക കുറഞ്ഞ ജിഐ പഴമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് ഏറ്റവും മികച്ച പഴമാണിത്. പ്രമേഹരോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ മികച്ചൊരു പഴമാണ്… ‘ – മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് പ്രാക്ടീഷണറുമായ ശിൽപ അറോറ പറയുന്നു. പേരയ്ക്കയിൽ ധാരാളം മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തിലെ മറ്റ് പ്രധാന പോഷകങ്ങളെ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഇതുകൂടാതെ, പേരയ്ക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.