ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 18 വയസുള്ള കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് കോച്ചിങ് ക്ലാസിലിരിക്കുമ്പോഴാണ് മാധവിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പി.എസ്.സി പരീക്ഷകൾക്കായുള്ള കോച്ചിങ് ക്ലാസിലാണ് യുവാവ് പോയിരുന്നത്.
വിദ്യാർഥി ക്ലാസിലിരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 32 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വിദ്യാർഥി ശ്രദ്ധയോടെ ക്ലാസിലിരിക്കുന്നത് കാണാം. പിന്നീട് യുവാവ് അസ്വസ്ഥനാകുന്ന ദൃശ്യങ്ങളാണുള്ളത്. അടുത്തിരുന്നയാൾ മാധവിന്റെ പുറത്ത് തലോടുന്നുണ്ട്. വേദനയുണ്ടോ എന്നും ചോദിക്കുന്നുണ്ട്. വേദന അസഹ്യമായപ്പോൾ സഹപാഠി അധ്യാപകനോട് വിവരം പറഞ്ഞു. അപ്പോഴേക്കും മാധവ് കുഴഞ്ഞുവീണിരുന്നു.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യുവാക്കൾക്കിടയിൽ സൈലന്റ് അറ്റാക്കുകൾ വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇൻഡോറിൽ മാത്രമം നാലുപേരാണ് ഇത്തരത്തിൽ മരിച്ചത്. കഴിഞ്ഞ വർഷവും സമാനരീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.