ദില്ലി: പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം. യു.യു ലളിത് വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്. സാധാരണ സുപ്രീം കോടതി ജഡ്ജിമാർ വിരമിക്കുന്നതിന് ഒരു മാസം മുൻപ് അടുത്തതായി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കണമെന്നാണ് കീഴ് വഴക്കം.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. അടുത്ത ചീഫ് ജസ്റ്റിസിൻ്റെ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, കീഴ്വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലായ കൊളീജിയത്തിൻ്റെ യോഗങ്ങൾ ഉണ്ടാകില്ല.നിലവിൽ ജർമ്മനിയിലുള്ള ലളിത് നാളെ ദില്ലിയില്‍ തിരികെയെത്തും. ജസ്റ്റിസ് ലളിത് ശുപാർശ ചെയ്താൽ രാജ്യത്തിന്റെ അൻപതാമത്തെ ചീഫ് ജസ്റ്റിസായിചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതിന് സ്ഥാനമേൽക്കും.