മാനന്തവാടി: വയനാട്ടിൽ വളർത്തു മൃഗങ്ങളെ വേട്ടയാടിയിരുന്നു ഒരു കടുവ കൂടി കെണിയിൽ വീണു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൈലമ്പാടി, അപ്പാട്, എന്നിവിടങ്ങളിൽ ജനവാസ മേഖലയിൽ എത്തിയിരുന്ന കടുവയാണ് രാത്രി ഒമ്പതരയോടെ കൂട്ടിൽ വീണത്. പാമ്പുംകൊല്ലിയിൽ വച്ച കൂട്ടിലാണ് കടവു കുടുങ്ങിയത്. കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് മൂന്ന് ആടുകളെ കടുവ പിടിച്ചിരുന്നു. ഇതിൽ ഒരു ആടിന്റെ ജഡമാണ് കെണിയായി വച്ചത്. കടുവയെ കുപ്പാടിയിലെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റി. വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാകും തുടർ തീരുമാനം. ഈ വർഷം വയനാട്ടിൽ കൂട്ടിലാകുന്ന മൂന്നാമത്തെ കടുവയാണിത്.












