ന്യൂഡൽഹി> ‘ഒരു രാജ്യം,ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ നിയമകമീഷൻ അടുത്തആഴ്‌ച്ച റിപ്പോർട്ട് സമർപ്പിക്കും. ഈ വിഷയത്തിൽ രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതിക്കും നിയമമന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’ യാഥാർഥ്യമാക്കാനുള്ള പ്രധാന വെല്ലുവിളി ഭരണഘടനാഭേദഗതികളാണെന്ന് നിയമകമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും.
കഴിഞ്ഞവർഷം സെപ്‌തംബറിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി മോദിസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാർടികളെല്ലാം ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ് ’ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന നീക്കമെന്നാണ് പ്രധാന വിമർശം.