• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നല്ല നിര്‍ദേശം, നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

by Web Desk 04 - News Kerala 24
March 10, 2022 : 5:13 pm
0
A A
0
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നല്ല നിര്‍ദേശം, നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  എന്നത് നല്ല നിര്‍ദേശമാണെന്നും അത് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. എന്നാല്‍ ഭരണഘടനാ സംബന്ധമായ മാറ്റങ്ങള്‍ ആവശ്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര ലബ്‍ധിക്ക് ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരലായിരുന്നു നടന്നിരുന്നതും. മൂന്ന് തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിന് മുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്. ഒരു രാഷ്‍ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ലരു നിര്‍ദേശമാണ് എന്നാല്‍ അതിന് ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനായി അഞ്ച് വര്‍ഷം തികയാത്ത നിയമസഭകള്‍ പിരിച്ചുവിടാന്‍ ഭരണഘടനാ പ്രകാരം സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.  അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. രണ്ട് തവണയായി പകുതി വീതം സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണ സജ്ജമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനുള്ള ശേഷിയും കമ്മീഷനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ റാലികളും പദയാത്രകളും നിരോധിക്കേണ്ടി വന്നത് കടുത്ത തീരുമാനമായിരുന്നുവെനന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് ആരും ആറിഞ്ഞിരുന്നില്ല. എന്നാല്‍ ഡിസംബര്‍ ആയപ്പോഴേക്കും ഒമിക്രോണ്‍ വ്യാപിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായും ഈ സാഹചര്യം കമ്മീഷന്‍ ചര്‍ച്ച ചെയ്‍തു.

ചില സംസ്ഥാനങ്ങളില്‍ എല്ലാവരും വാക്സിനെടുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആദ്യ ആഴ്‍ച റാലികള്‍ക്കും പദയാത്രകള്‍ക്കും  വിലക്കേര്‍പ്പെടുത്തി. ഡിജിറ്റല്‍ റാലികള്‍ മാത്രമാക്കുകയും നേരിട്ടുള്ള പ്രചരണത്തിന് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്‍തു. വോട്ടും വോട്ടര്‍മാരും സുരക്ഷിതമായിരിക്കണെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളോട് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ക്രമേണ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് അനുവദിക്കുകയും ചെയ്‍തു. ഒരു രാഷ്‍ട്രീയ പാര്‍ട്ടിയും ഈ തീരുമാനത്തെ എതിര്‍ത്തില്ല. അക്കാര്യത്തില്‍ അവരോട് നന്ദി പറയുകയാണ്. വോട്ടര്‍മാരും ഈ നിര്‍ദേശത്തെ ശരിയായ രീതിയിലെടുത്തു. ഒപ്പം ഡിജിറ്റല്‍ പ്രചാരണത്തിനുള്ള ചെലവിന്റെ പരിധി ഉയര്‍ത്തുക കൂടി ചെയ്‍തതോടെ പ്രചാരണം ഹൈബ്രിഡ് രീതിയിലാക്കി മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം  പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോവയിൽ മുഖ്യമന്ത്രി സ്ഥാനം ചൊല്ലി തർക്കം ; അവകാശവാദം ഉന്നയിച്ച് വിശ്വജിത്ത് റാണെ

Next Post

യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം പിണറായി നിർത്തണം : കെ സുരേന്ദ്രൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം പിണറായി നിർത്തണം : കെ സുരേന്ദ്രൻ

യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം പിണറായി നിർത്തണം : കെ സുരേന്ദ്രൻ

ജനവിധി അംഗീകരിക്കുന്നു , തോൽവിയിൽ നിന്ന് പാഠം പഠിക്കും – രാഹുൽ

ജനവിധി അംഗീകരിക്കുന്നു , തോൽവിയിൽ നിന്ന് പാഠം പഠിക്കും - രാഹുൽ

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് തോല്‍വി

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് തോല്‍വി

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

വയനാട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In