കണ്ണൂർ : കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. തില്ലേരി സ്വദേശി ലുക്മാൻ മസ്റൂർ ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 42 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് ലുക്മാൻ എന്ന് എക്സൈസ് പറഞ്ഞു. ഇയാൾ ബംഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ശേഷം കണ്ണൂരിൽ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. ഇയാളുടെ പക്കൽ നിന്നും ലഹരി അളക്കാനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.