തൃശൂര്‍ ∙ ഓണ്‍ലൈന്‍ പാഴ്സലിനും നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍. തൃശൂര്‍ കുരിയച്ചിറയില്‍ പാഴ്സല്‍ വന്ന ചെറുയന്ത്രം ഏറ്റെടുക്കാന്‍ അനുവദിച്ചില്ല. 65 കിലോ തൂക്കമുള്ള യന്ത്രമിറക്കാന് നോക്കുകൂലി വേണമെന്നാണ് ആവശ്യം. തൃശൂർ സ്വദേശിയായ ജിതിൻ കാർഷിക ആവശ്യത്തിനായി പുല്ലുവെട്ടുന്ന യന്ത്രം ഓൺലൈൻ മുഖേന ഓർഡർ ചെയ്തിരുന്നു. ഉച്ചയ്ക്ക് സാധനം എടുക്കുന്നതിനായി ഓൺലൈൻ പാഴ്സൽ സെന്ററിലെത്തി. ഉരുട്ടി കൊണ്ടുവന്ന് കാറിൽ കയറ്റാൻ കഴിയുന്ന യന്ത്രം സ്വന്തം കാറിൽ കൊണ്ടുപോകാനാണ് ജിതിൻ എത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.