ന്യൂഡല്‍ഹി : 2021-22 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം സമയം. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി 31ന് അവസാനിക്കും. ജൂലൈ 31 വരെയാണ് ആദ്യം സമയം നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. റിട്ടേണ്‍ സമര്‍പ്പിക്കുന്ന പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ തുടര്‍ന്നതിനാല്‍ പിന്നീട് ഡിസംബര്‍ വരെ നീട്ടി. പോര്‍ട്ടലില്‍ ഇനിയും സാങ്കേതിക പ്രശ്നങ്ങളുള്ളതിനാല്‍ സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതു സംബന്ധിച്ചു കേന്ദ്രം ഇതുവരെ സൂചനയൊന്നും നല്‍കിയിട്ടില്ല. ഞായറാഴ്ചത്തെ കണക്കനുസരിച്ച് 4.51 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. അന്നു മാത്രം 8.7 ലക്ഷം പേരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ 5.95 കോടി റിട്ടേണുകളാണു ഫയല്‍ ചെയ്യപ്പെട്ടത്.