തിരുവനന്തപുരം : പാമോയിൽ കേസിൽ തന്നെ കൂടി പ്രതിചേർത്തിരുന്നെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടുമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്‍റെ പുസ്തകപ്രകാശന ചടങ്ങിലാണ് ഉമ്മൻചാണ്ടിയുടെ പരാമർശം. ഓദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങൾ നർമ്മത്തിൽ അവതരിപ്പിച്ച നത്തിംഗ് പേഴ്സണൽ എന്ന ജിജി തോംസന്‍റെ പുസ്തകമാണ് മുന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.എപ്പോഴും ചിരിക്കുന്ന ചീഫ് സെക്രട്ടറി.ജിജി തോംസണെന്ന മുൻ ചീഫ് സെക്രട്ടറിയെ മഹാഭൂരിപക്ഷവും ഓർത്തെടുക്കുന്നത് അങ്ങനെയാണ്.ഓദ്യോഗിക ഉത്തരവാദിത്വങ്ങൾക്കിടയിലെ സംഭവങ്ങൾ ചിരിപടർത്തുന്ന അനുഭവങ്ങളായി ജിജി തോംസൺ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.
ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസൺ എന്നാണ് പുസ്തക പ്രകാശന ചടങ്ങില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. പാമോയിൽ കേസിൽ ഉദ്യോഗസ്ഥരെ വേട്ടയാടിയ്ത് വെറുതെയാണെന്നും മുൻ മുഖ്യമന്ത്രി പഞ്ഞു.
ആരെയും വേദനിപ്പിക്കാതിരിക്കാൻ ളും പേരും മാറ്റി കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമെന്ന മുൻകൂർ ജാമ്യത്തോടെയാണ് നത്തിംഗ് പേർണസൽ എന്ന പുസ്തകം. നത്തിംഗ് ഒഫീഷ്യൽ എന്ന പേരിൽ നേരത്തെ പുറത്തിറക്കിയ പുസ്തകത്തിന്റെ തുടർച്ചയായാണ് നത്തിംഗ് പേർസണൽ.