തിരുവനന്തപുരം: സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. എത്ര കേസുകൾ, എത്ര കമ്മിഷനുകൾ വന്നു ? സത്യം ജയിച്ചുവെന്ന് മനസിലായി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വിഎസിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോൾ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികൾ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.