ശാന്തൻപാറ> ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ നാളെ പിടികൂടും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ദൗത്യം ആരംഭിക്കും. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കും.
അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാൽ ഫാത്തിമമാതാ ഹൈ സ്കൂളിൽ ഡോക്ടർ അരുൺ സക്കരിയയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ ആരംഭിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുന്നത്.