ദുബായ് > പലസ്തീൻ ജനതയെ പിന്തുണയ്ക്കാൻ യുഎഇ പ്രെസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ ആരംഭിച്ച ഓപ്പറേഷൻ ‘ഗാലൻ്റ് നൈറ്റ് 3ന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻ്റ് ഗാസ മുനമ്പിലെ ജനങ്ങൾക്ക് ശൈത്യകാല വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നത് തുടരുന്നു.6,700 വസ്ത്രങ്ങളും, 3,220 ശൈത്യകാല ജാക്കറ്റുകളും അവശ്യ ഭക്ഷണവും ദുരിതാശ്വാസ വസ്തുക്കളും ഉൾപ്പെടെയുള്ള പാക്കേജാണ് ഇത്തവണ അയച്ചത്. 1,32,883 വ്യക്തികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭക്ഷണപ്പൊതികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ശുചിത്വ കിറ്റുകൾ, ടെൻ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ് .കൂടാതെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഭയാർത്ഥി ക്യാമ്പുകളിൽ 25 ലൈറ്റിംഗ് പ്രൊജക്ടറുകളും സ്ഥാപിച്ചു.
ഗാലൻ്റ് നൈറ്റ് 3ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻ്റ് 28 ചാരിറ്റി കിച്ചണുകളും നടത്തി. ചാരിറ്റി കിച്ചണിലൂടെ 53,120 പലസ്തീനികൾക്കാണ് സേവനം ലഭിച്ചത്.