ഹൈദരാബാദ്: ഓപ്പറേഷന് താമര കേസ് സിബിഐക്ക് കൈമാറും. തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെച്ചു. അപ്പീല്‍ നല്‍കുന്നത് വരെ അന്വേഷണം കൈമാറരുതെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. തെലങ്കാന പൊലീസിന്റെ എസ്ഐടി അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്നതാണ് കേസ്.