മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഒപ്പോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് കെ9എക്‌സ് ചൈനയില്‍ പുറത്തിറങ്ങി. ഒപ്പോ കെ9 സീരീസിലെ പുതിയ ഹാന്‍ഡ്‌സെറ്റില്‍ ഡ്യുവല്‍-ടോണ്‍ റിയര്‍ പാനല്‍ ഡിസൈനാണ് കാണുന്നത്. ഒപ്പോ കെ9എക്‌സിലെ 6.5-ഇഞ്ച് എല്‍സിഡി പഞ്ച്-ഹോള്‍ ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്‌സലിന്റെ ഫുള്‍ എച്ച്ഡിപ്ലസ് റെസലൂഷനും 90Hz റിഫ്രഷ് റേറ്റ് മികവും ഉണ്ട്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. പിന്നില്‍ 64 മെഗാപിക്‌സലിന്റെ പ്രാഥമിക ക്യാമറയുമുണ്ട്. പ്രധാന ലെന്‍സിനൊപ്പം 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12 യുഐ ലാണ് ഒപ്പോ കെ9എക്‌സ് പ്രവര്‍ത്തിക്കുന്നത്.
5ജി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി പ്രവര്‍ത്തനക്ഷമമാക്കുന്ന മീഡിയടെക് ഡൈമന്‍സിറ്റി 810 ആണ് പ്രോസസര്‍. ഇത് ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാകും. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലെല്ലാം വാങ്ങാം. വില വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 27 ന് നടക്കുന്ന ആദ്യ ഫ്‌ലാഷ് സെയിലിന് മുന്‍പ് വിലവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. 33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. ഒപ്പോ കെ9എക്‌സിന് 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുണ്ട്.