തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ , തനിക്കെതിരെ സിപിഎം വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. താൻ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. തന്നെ കൊല്ലും, വഴിനടത്തില്ല എന്നൊക്കെയാണ് പ്രഖ്യാപിക്കുന്നത്.പരസ്യമായി വധഭീഷണിയുണ്ട്. ഈ ഭീഷണി കൊണ്ട് സമരം നിർത്തില്ല. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ആലോചിക്കുന്നു.തീയതി ഉടന്‍ തീരുമാനിക്കും.