കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വരുന്ന തിരഞ്ഞെടുപ്പില്‍ 80% തദ്ദേശ സ്ഥാപനങ്ങളിലും വിജയിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ ‘നവജാഗരണ്‍’ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ സംഘടന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയാണെങ്കില്‍ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. ജനങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനാല്‍ മനംമടുത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.