• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ലൈനിനായി കെ.എസ്.ആര്‍.ടി.സിയെ സർക്കാർ തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷം ; നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോയി

by Web Desk 04 - News Kerala 24
March 17, 2022 : 9:39 pm
0
A A
0
സില്‍വര്‍ലൈനിനായി കെ.എസ്.ആര്‍.ടി.സിയെ സർക്കാർ തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷം ;  നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സാധാരണക്കാരുടെ യാത്രാസംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സില്‍വര്‍ലൈനിന് വേണ്ടി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്​ ഇറങ്ങിപ്പോയി. സ്വിഫ്​റ്റ്​ കമ്പനി രൂപവത്​കരണം ഈ ലക്ഷ്യത്തോടെ കോർപറേഷനെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന്​ പറഞ്ഞ മന്ത്രി ആന്റണി രാജു, കെ.എസ്.ആര്‍.ടി.സിയെ പുനഃസംഘടിപ്പിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. സ്വിഫ്റ്റ് രൂപവത്​കരണത്തെ ഹൈകോടതിപോലും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

പൊതുഗതാഗത സംവിധാനത്തെ കോവിഡ് കാര്യമായി ബാധിച്ചിട്ടും കെ.എസ്.ആര്‍.ടി.സി പിടിച്ചുനിന്നതായി മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ്‌ മേഖലയിലെ 44 ശതമാനം സര്‍വിസുകളും നിര്‍ത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി 85 ശതമാനവും സര്‍വിസ് നടത്തുന്നുണ്ട്. സിറ്റി സര്‍വിസുകള്‍ പൂര്‍ണമായും വൈദ്യുതി ബസുകളാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് 50 ബസുകൾ ഉടന്‍ സര്‍വിസ് തുടങ്ങും. 500 സി.എന്‍.ജി ഉള്‍പ്പെടെ 1436 ബസുകള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വാങ്ങും. ഇനിയും ബസുകള്‍ എത്തിയിട്ടില്ലാത്തിടങ്ങളിലും ഗ്രാമങ്ങളിലും യാത്രാസൗകര്യം ഒരുക്കുന്നതിന്​ ഗ്രാമവണ്ടികളും ഉടന്‍ ആരംഭിക്കും. സഹകരണബാങ്കുകളുടെ കൺസോർട്യവുമായി ചേർന്ന്​ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നു. ദീർഘകാലത്തിനു​ശേഷം ശമ്പള പരിഷ്‌കരണവും നടപ്പാക്കി.

കെ.എസ്.ആര്‍.ടി.സി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സ്വിഫ്‌റ്റ്​ എന്ന പുതിയ കമ്പനി എന്തിനാണെന്ന്​ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. സില്‍വര്‍ലൈനിനായി കെ.എസ്.ആര്‍.ടി.സിയെ സർക്കാർ ഉന്മൂലനം ചെയ്യുകയാണ്​. യു.ഡി.എഫ്​ ഭരണകാലത്ത്​ കെ.എസ്.ആര്‍.ടി.സിക്ക്​ 5200 ബസുകളും 6200 ഷെഡ്യൂളുകളും ഉണ്ടായിരുന്ന​​പ്പോൾ ​ഇന്ന്​ 3200 ബസുകൾ മാത്രമാണ്.​

ജീവനക്കാരുടെ എണ്ണം 44,000 ൽ നിന്ന്​ 27,000 ആയി. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ദയാവധത്തിലേക്ക്​ തള്ളിവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വാക്കൗട്ട്​ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. യു.ഡി.എഫ്​ ഭരണകാലത്ത്​ 2700 ബസുകളാണ്​ വാങ്ങിയതെങ്കിൽ കഴിഞ്ഞ ആറ്​ വർഷത്തിനിടെ 110 എണ്ണമേ വാങ്ങിയിട്ടുള്ളൂ. കെ.എസ്​.ആർ.ടി.സിയുടെ ​സർവിസ്​ ദൈർഘ്യം 17 ലക്ഷം കിലോമീറ്റർ ആയിരുന്നത്​ ഇന്ന്​ 10 ലക്ഷമായെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് വാഹനം എറിഞ്ഞുതകർത്ത യുവാവ് അറസ്റ്റിൽ

Next Post

ലോ കോളജിലെ സംഘർഷം : നാല്​ എസ്​.എഫ്​.ഐ പ്രവർത്തകർക്ക്​ സസ്​പെൻഷൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലോ കോളജിലെ സംഘർഷം :  നാല്​ എസ്​.എഫ്​.ഐ പ്രവർത്തകർക്ക്​ സസ്​പെൻഷൻ

ലോ കോളജിലെ സംഘർഷം : നാല്​ എസ്​.എഫ്​.ഐ പ്രവർത്തകർക്ക്​ സസ്​പെൻഷൻ

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ നടത്താൻ ആപ്​ സുപ്രീംകോടതിയിൽ

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ നടത്താൻ ആപ്​ സുപ്രീംകോടതിയിൽ

യാത്രക്കാരന്‍റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ പിടിയിൽ

യാത്രക്കാരന്‍റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ പിടിയിൽ

യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

ലിറ്ററിന് അഞ്ച് രൂപ കൂട്ടണം , പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ

ലിറ്ററിന് അഞ്ച് രൂപ കൂട്ടണം , പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In