• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അരിക്ക് തീവില, അഴിമതി, ലൈംഗികാരോപണങ്ങള്‍’; പിണറായി ഭരണത്തിനെതിരെ പൗരവിചാരണയ്ക്ക് പ്രതിപക്ഷം

by Web Desk 06 - News Kerala 24
October 30, 2022 : 1:40 pm
0
A A
0
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം ; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വമ്പന്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്ത് യുഡിഎഫ്. പിണറായി ഭരണത്തിനെതിരെയുള്ള പൗര വിചാരണ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കേരളപ്പിറവി ദിനം മുതല്‍ ഡിസംബര്‍ രണ്ടാം വാരം വരെ നീളുന്ന പ്രതിഷേധ പരിപാടികളിലേക്കാണ് കോണ്‍ഗ്രസും യുഡിഎഫും  കടക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയിലെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ തുടങ്ങുന്ന പ്രതിഷേധം ഡിസംബര്‍ രണ്ടാം വാരത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ വരെ നീളും.

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

അരിക്കും പച്ചക്കറികള്‍ക്കും തീവില…
നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായിട്ടും വിപണി ഇടപെടല്‍ നടത്താതെ നോക്കുകുത്തിയായി സര്‍ക്കാര്‍…
നെല്ല് സംഭരണം അട്ടിമറിച്ചും നാണ്യവിളകള്‍ക്കുള്ള താങ്ങുവില പ്രഖ്യാപനത്തില്‍ ഒതുക്കിയും കര്‍ഷകരെ കണ്ണീരിലാഴ്ത്തി…
നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു….
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോര്‍…
ലഹരിക്കടത്ത്- ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍…
സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍…
സര്‍വകലാശാലകളെ ബന്ധു നിയമനത്തിനുള്ള സ്ഥാപനങ്ങളാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ത്തു…
മരുന്നില്ലാതെ ആശുപത്രികള്‍…
കോവിഡ് മറയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ കെള്ളയടിച്ചത് കോടികള്‍…
ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവങ്ങള്‍ക്കുള്ള സഹായങ്ങളൊക്കെ നിലച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉല്ലാസയാത്ര…
സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നാലെ ഒന്നാം പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം…
സോളാര്‍ കേസ് പ്രതിയെ വിശ്വസിച്ചവര്‍ സ്വപ്‌നയുടെ മൊഴി വിശ്വസിക്കില്ലെന്നും കേസെടുക്കില്ലെന്നും പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സി.പി.എം-സംഘപരിവാര്‍ കൂട്ടുകെട്ട്…
വിഴിഞ്ഞം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങളോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവഗണന…
തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അപ്രഖ്യാപിത നിയമന നിരോധനം….
തുലാവര്‍ഷമെത്തിയിട്ടും അറ്റകുറ്റപ്പണി നടത്താത്ത റോഡുകള്‍…
സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചവര്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തു….
——————————————-
ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമര പരിപാടികളിലേക്ക് കടക്കുകയാണ്.
‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’
നവംബര്‍ 1 യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം കൊച്ചിയില്‍.
നവംബര്‍ 2 സ്ത്രീ സുരക്ഷയിലെ വീഴ്ചകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ച്.
നവംബര്‍ 3 സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്.
നവംബര്‍ 8 യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്.
നവംബര്‍ 14 ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ ക്യാമ്പയിന്‍.
നവംബര്‍ 20 മുതല്‍ 30 വരെ വാഹന പ്രചരണ ജാഥകള്‍.
ഡിസംബര്‍ രണ്ടാം വാരത്തില്‍ ‘സെക്രട്ടേറിയറ്റ് വളയല്‍’.
സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നു. 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിക്കാനൊരുങ്ങി 2.3 അടി ഉയരമുള്ള യുവാവ്

Next Post

‘ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി’; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി’; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

'ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി'; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം

കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം

തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

'നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്,സുപ്രീംകോടതി വിധി അനുസരിക്കണം'

അധ്യാപക വിഭാഗത്തിലാണ് നിയമനമെന്ന് പ്രിയ; അനധ്യാപക വിഭാഗമെന്ന് സെനറ്റ് രേഖ

അധ്യാപക വിഭാഗത്തിലാണ് നിയമനമെന്ന് പ്രിയ; അനധ്യാപക വിഭാഗമെന്ന് സെനറ്റ് രേഖ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തുലാവർഷം കേരളത്തിൽ, വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In