മൂവാറ്റുപുഴ: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികന് അറസ്റ്റില്‍. വൈദികനെ പോക്സോ കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനായ ശെമവൂന്‍ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.