കൊച്ചി : മദ്യ ലഹരിയിൽ കാറോടിച്ച യുവാവ് ഇടിച്ചുതെറിപ്പിച്ചത് 13 വാഹനങ്ങളെ. ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ മഹേഷ് എന്ന യുവാവിന്റെ അപകട ഡ്രൈവിംഗ്. മഹേഷിനൊപ്പം സഹോദരിയും പെണ്‍സുഹൃത്തും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി കാറിന് പുറത്തിറക്കുമ്പോള്‍ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന് കാലുകള്‍ നിറത്തുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.