ദില്ലി : ജനങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആസാദി കേ അമൃത് മഹോത്സവ്’ ദേശീയ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. രാഷ്ട്രം നമ്മിലും, നമ്മൾ രാഷ്ട്രത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിൽ രാജ്യത്തിൻറെ ശക്തിയായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കോടിക്കണക്കിന് ഇന്ത്യക്കാർ “സുവർണ്ണ ഭാരതത്തിന്” തറക്കല്ലിടുകയാണ്. നമ്മുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ സ്വപ്നങ്ങളും വ്യത്യസ്തമല്ല, വ്യക്തിപരമായ നേട്ടങ്ങളും രാജ്യത്തിന്റെ നേട്ടങ്ങളും വ്യത്യസ്തമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണ്.- പ്രധാനമന്ത്രി പറഞ്ഞു.
ആസാദി കേ അമൃത് മഹോത്സവിലൂടെ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രഹ്മാകുമാരികളുടെ ഏഴ് സംരംഭങ്ങൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ, ആത്മനിർഭർ ഭാരത്: സ്വാശ്രയ കർഷകർ, സ്ത്രീകൾ: ഇന്ത്യയുടെ പതാകവാഹകർ, പവർ ഓഫ് പീസ് ബസ് കാമ്പെയ്ൻ, അന്ദേഖ ഭാരത് സൈക്കിൾ റാലി, യുണൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പെയ്ൻ, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ഹരിത സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ബ്രഹ്മാ കുമാരിസ് എന്നത് ലോക നവീകരണത്തിനുമായി സമർപ്പിച്ചിരിക്കുന്ന ആത്മീയ പ്രസ്ഥാനമാണ്. 1937-ൽ ഇന്ത്യയിൽ സ്ഥാപിതമായ ബ്രഹ്മകുമാരിസ് 130-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ബ്രഹ്മകുമാരീസിന്റെ സ്ഥാപക പിതാവായ പിതാശ്രീ പ്രജാപിതാ ബ്രഹ്മാവിന്റെ 53-ാമത് സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.