• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരിശോധിച്ചത് നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ ; എ.കെ.ജി സെന്‍റർ ആക്രമിച്ചയാളെ കുറിച്ച് സൂചനയില്ല

by Web Desk 04 - News Kerala 24
July 9, 2022 : 9:07 pm
0
A A
0
പരിശോധിച്ചത് നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ ; എ.കെ.ജി സെന്‍റർ ആക്രമിച്ചയാളെ കുറിച്ച് സൂചനയില്ല

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കെത്താൻ സഹായിക്കുന്ന ദൃശ്യങ്ങളോ തെളിവുകളോ കണ്ടെത്താനാകാതെ അന്വേഷണ സംഘം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേഖലയിലെ നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.സി.സി.ടി.വി ദൃശ്യങ്ങൾ വിശദ പരിശോധനക്കായി സിഡാകിന് കൈമാറിയിരിക്കുകയാണ്. വീടുകളിൽ നിന്നുള്ളവയാണ്‌ കൂടുതൽ ദൃശ്യങ്ങളും എന്നതിനാൽ വ്യക്തത പലതിലും കുറവാണ്‌. ദൃശ്യങ്ങൾക്ക് വ്യക്തത വരുത്താനായാണ് സിഡാകിന് കൈമാറിയത്.

പ്രതി സഞ്ചരിച്ചത്‌ ഹോണ്ട ഡിയോ മോഡൽ സ്കൂട്ടറിലാണെന്നാണ്‌ പൊലീസ്‌ കണ്ടെത്തിയത്‌. ഈ സാഹചര്യത്തിൽ ഈ മോഡൽ വാഹനങ്ങളെല്ലാം പരിശോധിക്കുകയാണ്‌. 350ൽ അധികം സ്കൂട്ടറുകൾ ഇതിനകം കണ്ടെത്തി. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച്‌ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഈ മോഡലിൽ രണ്ടായിരത്തോളം വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ്‌ കണ്ടെത്തൽ.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രണ്ട് ഡിവൈ.എസ്.പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചിട്ടും ഇതേവരെ പ്രതിയെ പിടികൂടാത്തത് പൊലീസിനും സർക്കാറിനും വലിയ നാണക്കേടായിട്ടുണ്ട്. പ്രതിപക്ഷവും ഇത് ആയുധമാക്കുന്നുണ്ട്.

എ.കെ.ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിലെ വിവരം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, തുടങ്ങിയവയുടെ സാന്നിധ്യമാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറുപടക്കം പോലെ പെട്ടന്ന് പൊട്ടുന്ന മാതൃകയിലുള്ള വസ്തുവാണ് എറിഞ്ഞതെന്നും സ്ഥലത്ത് നടന്നത് ബോംബ് സ്‌ഫോടനമല്ല എന്നതുമാണ് പ്രാഥമിക കണ്ടെത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് ആലോചിക്കണം ; സതീശനോട് മുരളീധരൻ

Next Post

മഴ രാത്രി കനത്തേക്കും , എല്ലാ ജില്ലകളിലും സാധ്യത ; 3 ജില്ലയിൽ ഓറഞ്ച് അലർട്ട് , 8 ജില്ലയിൽ യെല്ലോ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഴ രാത്രി കനത്തേക്കും , എല്ലാ ജില്ലകളിലും സാധ്യത ; 3 ജില്ലയിൽ ഓറഞ്ച് അലർട്ട് , 8 ജില്ലയിൽ യെല്ലോ

മഴ രാത്രി കനത്തേക്കും , എല്ലാ ജില്ലകളിലും സാധ്യത ; 3 ജില്ലയിൽ ഓറഞ്ച് അലർട്ട് , 8 ജില്ലയിൽ യെല്ലോ

പൗരത്വ സമരത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ ബി.ജെ.പി നേതാവിനെ വെറുതെവിട്ടു

പൗരത്വ സമരത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ ബി.ജെ.പി നേതാവിനെ വെറുതെവിട്ടു

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന 'ജവാനും മുല്ലപ്പൂവും'

സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

യുവതിയുടെ മരണത്തിൽ ദുരൂഹത; ജാതിവിവേചനവും സ്ത്രീധനപീഡനവുമെന്ന് ബന്ധുക്കൾ

യുവതിയുടെ മരണത്തിൽ ദുരൂഹത; ജാതിവിവേചനവും സ്ത്രീധനപീഡനവുമെന്ന് ബന്ധുക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In