കൊച്ചി : ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. അതിൽ സർക്കാരിന് കൃത്യമായ നിലപാടും ഉണ്ട്. ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. വർഗീയ വിദ്വേഷ പ്രവർത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു.