തിരുവനന്തപുരം : മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടനു എംഎല്‍എയ്ക്കു മറുപടിയുമായി മന്ത്രി പി.രാജീവ് . എംഎല്‍എ സ്വന്തം മുന്നണിക്കുനേരെ ആരോപണമുന്നയിക്കുകയാണെന്ന് മന്ത്രി. കരിമണല്‍ ഖനനാനുമതി നല്‍കിയത് 2002ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു. മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയെന്നായിരുന്നു മാത്യു കുഴല്നാടന് എം.എല്‍.എയുടെ ആരോപണം. മുഖ്യമന്ത്രി സി.എം.ആര്.എല്ലിന് ചെയ്ത വഴിവിട്ട സഹായത്തിന്റെ പ്രതിഫലം പറ്റുക മാത്രമാണ് വീണാ വിജയന് ചെയ്തത്. ഈ ആരോപണങ്ങള്‍ക്ക് മറുപടിപറയേണ്ടതില് നിന്ന്മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കര്‍ ഈ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുമതി നല്‍കാത്തതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.