തിരുവനന്തപുരം : ഇലക്ടറല്‍ ബോണ്ട് കേസില്‍ യൂണിയന്‍ ഗവണ്മെന്റിന് സുപ്രീം കോടതിയില്‍ നിന്ന് വലിയ തിരിച്ചടി ഏറ്റ ദിവസമാണ് ഇന്നെന്ന് മന്ത്രി പി രാജീവ്. എസ്.ബി.ഐ നാളെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ഇലക്ടറല്‍ ബോണ്ട് അഴിമതി ആകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്പ്രക്രിയയേയും ജനാധിപത്യ സംവിധാനത്തെത്തന്നെയും ഏറ്റവും പ്രതിലോമകരമായി ബാധിക്കുന്ന വിഷയത്തില്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്ന തിരിച്ചടി യൂണിയന്‍ സര്‍ക്കാരിനേയും ബിജെപിയേയും വലിയ തോതില്‍ പ്രതിരോധത്തിലാക്കി. ഇത് സംബന്ധിച്ച്രാ ജ്യവ്യാപകമായുണ്ടായേക്കുന്ന ചര്‍ച്ചയും പ്രതിഷേധങ്ങളും വഴി തിരിച്ചുവിടാനാണ് ഇന്നുതന്നെ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബി.ജെ.പി നീക്കമെന്നും മന്ത്രി പറഞ്ഞു.